July 19, 2021

പച്ചമണ്ണ് പദ്ധതിക്ക് മഅദിന്‍ കാമ്പസില്‍ തുടക്കമായി

കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തത ലക്ഷ്യം വെച്ച് മഅദിന്‍ പബ്ലിക് സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന് കീഴില്‍ സംഘടിപ്പിക്കുന്ന പച്ചമണ്ണ് പദ്ധതിക്ക് മഅദിന്‍ കാമ്പസില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വഹിച്ചു. ചീര, പയര്‍, വെണ്ട, ചിരങ്ങ, പടവലം തുടങ്ങിയ വിത്തിനങ്ങളാണ് ഈ പദ്ധതി മുഖേന വിതരണം ചെയ്യുന്നത്.

ചടങ്ങില്‍ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ സൈതലവി സഅദി, പ്രിന്‍സിപ്പല്‍ സൈതലവി കോയ, അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, അബ്ദുറഹിമാന്‍ ചെമ്മങ്കടവ് പ്രസംഗിച്ചു.